March 14 2019.. We decided to reveal our story. We?? Yes it's the successful story of a team. The team mission Possible. Follow us.. more to come..
Thursday, March 14, 2019
Friday, August 25, 2017
പെൻഡുലം അത്ര നിസാരൻ ആണോ ?
നമ്മുടെ വാൾ ക്ളോക്കുകളിൽ തൂങ്ങി ആടുന്ന പെൻഡുലം എല്ലാവരും കണ്ടിരിക്കും. അതു ചുമ്മാ ഭംഗിക്ക് ആണെന്നാണ് പലരും കരുതിയിരിക്കുന്നത് :) സത്യത്തിൽ എന്താണ് അതു ? വളരെ ലളിതമായതു എങ്കിലും വളരെ ശക്തമായ ഒരു ശാസ്ത്രീയ ഉപകരണം ആണ് അത്. ആദ്യം ലളിതമായ ചില കാര്യങ്ങൾ നമുക്ക് നോക്കാം.
ഭാരം കൂടിയ ഒരു കട്ടി ( bob ), ഭാരം കുറഞ്ഞ നീണ്ട വാടിയിലോ അല്ലെങ്കിൽ നൂലിലോ കെട്ടിയിട്ട് ചെറുതായി ആട്ടിയാൽ അതു പെൻഡുലം ആയി. ഭൂമിയുടെ ഗുരുത്വഘർഷണം കാരണമാണ് പെൻഡുലം ആടുന്നത്. കെട്ടി ഇട്ടിരിക്കുന്ന ഇടം മുതൽ കട്ടിയുടെ ഭാര-കേന്ദ്രം വരെ ഉള്ള നീളത്തെ ആണ് 'പെൻഡുലത്തിന്റെ നീളം' എന്നു പറയുക. ചെറുതായി ആട്ടിയാലും വലുതായി ആട്ടിയാലും പെൻഡുലം ആടാൻ എടുക്കുന്ന സമയത്തിൽ വിത്യാസം വരില്ല. ആടാൻ എടുക്കുന്ന സമയം 'പെന്ഡുലത്തിന്റെ നീളത്തിനു' മാത്രം ആനുപാതീകമായിരിക്കും. ( കട്ടിയുടെ ഭാരം ആടാൻ എടുക്കുന്ന സമയത്തെ ഒരു തരത്തിലും ബാധിക്കില്ല.) എന്നു വച്ചാൽ.. ഒരേ നീളമുള്ള പെൻഡുലം ചെറുതായി ആട്ടിയാലും, വലുതായി ആട്ടിയാലും ആടാൻ എടുക്കുന്ന സമയം ഒന്നായിരിക്കും എന്ന്. ഇതാണ് ക്‌ളോക്കിൽ നമ്മൾ പ്രയോജനപ്പെടുത്തുക.
ഉദാഹരണത്തിന് 1 സെക്കന്റിൽ ഒരു വട്ടം ആടുന്ന പെന്ഡുലത്തൽ ഓരോ ആട്ടം കഴിയുമ്പോഴും സെക്കന്റ് സൂചി ഒന്നു ചലിക്കുന്നു. ചൂട് കൂടുമ്പോൾ ഇരുമ്പും, ലോഹങ്ങളും മറ്റും ചെറുതായി വികസിക്കുന്നു. വികസിസിച്ചാൽ പെന്ഡുലത്തിന്റെ നീളം കൂടുകയും സമയം സ്ലോ ആവുകയും ചെയ്യും. അതു കാരണമാണ് പെന്ഡുലത്തിൽ കട്ട തൂക്കി ഇടുവാനായി നമ്മൾ ചൂടിൽ വികസിക്കാത്ത മരത്തിന്റെയോ മറ്റോ വടി ഉപയോഗിക്കുന്നത്.
പുതിയ പെൻഡുലം ക്ളോക്ക് നമ്മൾ വാങ്ങി ഫിക്സ് ചെയ്യുമ്പോൾ അതിലെ പെൻഡുലം ആടുന്നത് സെക്കന്റിൽ 1 വട്ടം ആയിരിക്കില്ല. ( 1 സെക്കന്റിൽ 1 ആട്ടം, 2 സെക്കന്റിൽ ഒരു ആട്ടം, അങ്ങനെ പല സെറ്റിഗും ക്ളോക്കിൽ ഉണ്ടാവാം ) അതുകൊണ്ടാണ് സമയം ഫാസ്റ്റോ, സ്ലോവോ ആകുന്നത്. പിന്നീട് നമ്മൾ അതിലെ കട്ടയ്ക്കു ( bob ) കീഴെ ഉള്ള ബോൾട്ട് അഡ്ജസ്റ് ചെയ്യുന്നു. സമയം സ്ലോ ആക്കുവാൻ ആണെങ്കിൽ താഴേയ്ക്കും, ഫാസ്റ് ആക്കുവാൻ ആണെങ്കിൽ മുകളിലേക്കും തിരിക്കുന്നു. ഇങ്ങനെ പെൻഡുലത്തിന്റെ നീളം കൂട്ടുകയോ, കുറയ്ക്കുകയോ ആണ് ഇവിടെ നാം ചെയ്യുന്നത്.
400 വർഷങ്ങൾക്കു മുൻപ് ഗലീലിയോ ആണ് പെൻഡുലത്തിന്റെ ഈ പ്രത്യേകത മനസിലാക്കിയത്. പള്ളിയിലെ പല നീളത്തിലുള്ള തൂക്ക് വിളക്കുകൾ പല സമയം കൊണ്ട് ആടുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കൂടുതൽ പരീക്ഷണങ്ങൾ വഴി അദ്ദേഹം പെൻഡുലത്തിന്റെ നീളവും, അതിനു ആടാൻ ആവശ്യമായ സമയവും തമ്മിലുള്ള സൂത്രവാക്യം ഉണ്ടാക്കി.
T = 2π✓(l/g),
ഇതിൽ g എന്നത് ഭൂമിയുടെ ഗ്രാവിറ്റി ആയ 9.8 m / sec / sec .
π = 3.14
l = പെൻഡുലത്തിന്റെ നീളം. ( കെട്ടി ഇട്ടിരിക്കുന്ന ഇടം മുതൽ കട്ടിയുടെ ഭാര-കേന്ദ്രം വരെ ഉള്ള നീളം )
T = ആടാൻ ആവശ്യമായ സമയം. ( തുടങ്ങിയ ഇടത്തു തിരിച്ചു എത്താൻ ആവശ്യമായ സമയം )
പെൻഡുലം ഉപയോഗിച്ചുള്ള ക്ളോക്ക് ആദ്യമായി നിർമിച്ചത് ഡച്ച് ശാസ്ത്രജ്ഞനായ ക്രിസ്ത്യൻ ഹ്യൂയ്ഗൺസ് ആണ്. 1657 ഇൽ.
1927 ഇൽ ക്വാർട്ടസ് ക്രിസ്റ്റൽ ഉപയോഗിച്ചുള്ള ക്ളോക്ക് കണ്ടുപിടിക്കും വരെ പെൻഡുലം ക്ളോക്ക് ആയിരുന്നു കേമൻ. എന്നിരുന്നാലും ഇപ്പോഴും നമ്മൾ പെൻഡുലം ക്ളോക്ക് ഉപയോഗിച്ച് വരുന്നു. പെൻഡുലം ആടാൻ എടുക്കുന്ന സമയത്തിന്റെ കൃത്യത ആണ് ക്ളോക്കിന്റെ കൃത്യത. ദിവസത്തിൽ 1 സെക്കന്റ് പോലും വിത്യാസം വരാത്ത പെൻഡുലം ക്ളോക്കുകൾ ആണ് നമുക്ക് ഇന്ന് ഉള്ളത്.
ഇനി പറയൂ.. ശാന്തമായി ആടിക്കൊണ്ടിരിക്കുന്ന ഇത്ര ലളിതമായ പെൻഡുലം അത്ര നിസാരൻ ആണോ ?
Monday, August 21, 2017
പാഷൻ ഫ്രൂട്ട് ജ്യൂസ്, സ്ക്വാഷ് ഒക്കെ നാട്ടിൽ ഇപ്പോൾ ട്രെൻഡ് ആണ്.. സ്വാദും ഗുണമേൻമയും മലിന വസ്തുക്കളുടെ കുറവും എല്ലാം ഈ പഴത്തെ പ്രിയകരമാക്കിയിട്ടുണ്ട്.. കാൻസർ തടയുന്നതിൽ പോലും ഉത്തമം എന്ന് വൈദ്യശാസ്ത്രവും സാക്ഷ്യപ്പെടുത്തുന്നു..
കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ സ്ഥിരം 3 ഗ്ലാസ് പാഷൻ ഫ്രൂട്ട് സ്ക്വാഷ് കഴിക്കുന്നുണ്ട്.. കടയിൽ കുപ്പിയിൽ വാങ്ങാൻ കിട്ടുന്ന ഐറ്റം.. വില 160 - 500 ml.. മാസം 3 ബോട്ടിൽ വാങ്ങും.. അതിൽ ചെറിയ പ്രിസർവേറ്റീവ് ഉണ്ട്.. ഒരു ബോട്ടിൽ വച്ച് ഏകദേശം 15 ഗ്ലാസ് ഉണ്ടാക്കാറുണ്ട്.. പഞ്ചസാര വേറെ ഇടണം..
കൊളസ്ട്രോൾ 260 ആരുന്നു.. 2 മാസം കൊണ്ട് 210 ആയി.. ഷട്ടിൽ കളിച്ച് കഴിഞ്ഞ് വന്ന് രാത്രി കിടക്കുന്നേന് മുൻപേ കഴിച്ചാൽ ഉറക്കം ശോധന എല്ലാം തൃപ്തികരമാണ്.. ഭാരം 76 ആരുന്നു.. ഇപ്പോൾ 71.. ഷട്ടിൽ കളിച്ചാലും വണ്ണം ഭാരം ഒന്നും കുറയില്ല എന്നത് സത്യമാണ്,ശരീരത്തിന് ഒരു ഉന്മേഷം തരും സത്യമാണ്..
ഇപ്പോൾ മാർക്കറ്റിൽ ഈ ജ്യൂസ് കിട്ടാനില്ല.. വില കൂടി 200 അടുത്തായി..
കഴിഞ്ഞ ദിവസം മാർക്കറ്റിൽ അന്വേഷിച്ച് ചെന്നപ്പോ കടയുടമ പറഞ്ഞു.. അതിപ്പോ ഇല്ല.. വേണേൽ ജ്യുസ് തരാം.. വില 80 രൂപ.. അവ്ടെ പാഷൻ ഫ്രൂട്ട് വിക്കാൻ വെച്ചിരിക്കുന്നു.. വില ചോദിച്ചപ്പോ 100.. സാറ് വില നോക്കണ്ട . കൊണ്ടക്കോ.. 40 രൂപ വച്ച് തന്നാൽ മതി എന്നായി.. ചെറുതായി വാടി തുടങ്ങിയിരുന്നു.. അവിടെ ഉള്ളത് മുഴുവൻ വാങ്ങി.. 5 കിലോയോളം ഉണ്ടായി.. വീട്ടിലെത്തി ഒടനെ അതങ്ങ് റെഡി ആക്കി..
അരക്കിലോ പഞ്ചസാര - 22 രൂപ
2 കറുവപ്പട്ട
50gm ചുവന്ന ഒണക്ക മുന്തിരി
3 ചെറുനാരങ്ങ..
ആകെ ചിലവ് 250 ൽ താഴെ... നല്ല ഫ്രഷ് സ്ക്വാഷ്... വെള്ളം പ്രിസർവേറ്റീവ് തൊടാതെ.. 3 ബിയർ കുപ്പി ഫുൾ ഉണ്ട്.. ഒരു 3 മാസത്തേക്കൊള്ളതുണ്ട്..
വിശദമായി പറഞ്ഞതിനു കാരണം ഈ ബിസിനസിലെ കളികൾ ഞാൻ മനസിലാക്കിയത് നിങ്ങളും അറിയണമെന്ന് കരുതി..
പ്ലാസ്റ്റിക് കുപ്പികളിൽ നിറക്കരുത് ദയവായി. ഗ്ലാസ് ബിയർ ബോട്ടിലുകൾ മൺ കുപ്പികൾ ഒക്കെ ഉപയോഗിക്കു..
Monday, December 13, 2010
അപേക്ഷ....
ഈ മഴതെന്നലില്‍ വിടരുന്നത്
പ്രണയത്തിന്‍ സുഗന്ധം നിറയുന്ന
അനുരാഗ കുസുമങ്ങലെന്ന്‍...
എന്‍ മനസിനുള്ളില്‍ നിന്നാരോ
മന്ത്രിക്കുമ്പോഴും..
നുകരാന്‍ വൈകുന്നതെന്തു
നീ ഭ്രമരമേ അതിന്‍ അധരത്തില്‍
നിറയുന്ന മാധുര്യം?
കാത്തിരിപ്പുകള്‍ക് ഒടുവില്‍ തേടി
നീയെത്തുമ്പോള്‍..
മുന്നില്‍ തെളിയുന്നതെന്‍
നിഴല്‍ മാത്രമെങ്കില്‍...
ആരെയോ തെടിയുല്ലോര
യാത്രകള്‍ വിഫലമെന്ന ആത്മഗതം
മാത്രം നിനക്ക് സ്വന്തമാം....
വേനലുകള്‍ തന്‍ വിരസതകല്ക്
അന്ത്യമായ് എത്തിയ
ഈ വസന്തം..
എന്നും പൂചൂടി നില്‍ക്കുമെന്നുലോര
വിശ്വാസം മാത്രമാണ് ഇപ്പോഴും.
കൊഴിയാതെ നില്കുവാന്‍.....
പ്രണയത്തിന്‍ സുഗന്ധം നിറയുന്ന
അനുരാഗ കുസുമങ്ങലെന്ന്‍...
എന്‍ മനസിനുള്ളില്‍ നിന്നാരോ
മന്ത്രിക്കുമ്പോഴും..
നുകരാന്‍ വൈകുന്നതെന്തു
നീ ഭ്രമരമേ അതിന്‍ അധരത്തില്‍
നിറയുന്ന മാധുര്യം?
കാത്തിരിപ്പുകള്‍ക് ഒടുവില്‍ തേടി
നീയെത്തുമ്പോള്‍..
മുന്നില്‍ തെളിയുന്നതെന്‍
നിഴല്‍ മാത്രമെങ്കില്‍...
ആരെയോ തെടിയുല്ലോര
യാത്രകള്‍ വിഫലമെന്ന ആത്മഗതം
മാത്രം നിനക്ക് സ്വന്തമാം....
വേനലുകള്‍ തന്‍ വിരസതകല്ക്
അന്ത്യമായ് എത്തിയ
ഈ വസന്തം..
എന്നും പൂചൂടി നില്‍ക്കുമെന്നുലോര
വിശ്വാസം മാത്രമാണ് ഇപ്പോഴും.
കൊഴിയാതെ നില്കുവാന്‍.....
....വര്നങ്ങല്‍ക്കൊപ്പം.....
മനസ്സില് നിറഞ്ഞ ഭ്രാന്ത് മനസ്സിനെയും പിന്നെ എന്നെയും കീഴ്പെടുത്താന് തുടങ്ങിയ നാളുകളില് പുതമകള് തേടിയുള്ള അന്വേഷണങ്ങള് ചെന്നിയത് വര്ണങ്ങളുടെ മായലോകത്തില്... വസന്തങ്ങല്ക് വേണ്ടിയുള്ള കാത്തിരിപ്പുകള് വിഫലമെന്ന തിരിച്ചറിവ് വേനലിനെ സ്നേഹിക്കാന് പ്രേരിപ്പിച്ചപോഴും മനസ്സില് എന്നും വര്ണങ്ങള് മാത്രമായിരുന്നു.... നിറങ്ങള് എന്നും എനിക്ക് പുതുമയായിരുന്നു.... മഴവില് നിറങ്ങളില് ഞാന് എന്റെ മനസിനെ കണ്ടു.... നീലകടലിലും പച്ചപ്പാടങ്ങളിലും പൂക്കളിലും പുഴയിലും എലാം .... ചിന്തകള്ക്ക് നിറങ്ങള് വക്കുമ്പോള് അവയെ സ്വപ്നങ്ങള് എന്നാണു വിളിക്കുനതെന് മനസാണ് പറഞ്ഞു തന്നത്.... സ്വപ്നങ്ങള്ക്ക് ചിറക് വച്ച പറക്കാന് പഠിക്കുന്ന നാള് മുതല് നീ പ്രനയതിലനെണ്ണ് പറഞ്ഞതും മനസ് താനെ... ചിന്തകളിലൂടെ സ്വപനതിലെകും അതിലൂടെ പ്രനയതിലെകും പറന്നു മഴവില്ലിന് നാട്ടില് നിന്ന് വര്‍ണങ്ങളും സഞ്ചിയിലകി സ്വപ്നങ്ങളുടെ ഇ നാടിലെക് തിരിച്ചെത്തുന നാള്‍.... രക്ത ചുവപിനെ പനിനീര്‍ ചുവപ്പാക്കി മാറ്റാന്‍, ആ വര്‍ണങ്ങളെ ഞാന്‍ സ്നേഹത്തില്‍ കലക്കും... എന്നിട്ട് എന്റെ ഈ സ്വപ്ന ഭൂമിയില്‍ മുഴുവന്‍ അത് തളിക്കും... വാക്കുകളെ ആയുധമാക്കാനും സ്നേഹത്തെ പടച്ചട്ടയക്കാനും പടിപിച്ചവരുടെ സ്വപ്നഭൂമി.... അതിനെ വര്ണ ഭൂമിയാക്കാന്‍, പ്രനയഭൂമിയാക്കാന്‍ ചിന്തകളും കൊണ്ട് ആരെങ്കിലും എന്റെ വഴിയെ എത്തുമെങ്കില്‍ .........!!!!!!!!!!!
.......പ്രതീക്ഷയോടെ....
സായന്തനത്തിന്‍ പൂകളിരുത്
സന്ത്വനതിന്‍ സന്ധ്യ വിടവാങ്ങവേ......
നൊമ്പരത്തിന്‍ തേങ്ങലുകള്‍
തുലാമഴ പോല്‍ പെയ്തിറങ്ങുന്നു....
ഈ അരളിമാരകൊമ്പില്‍ ഞാനും
ഹൃദയവും എന്‍ കാത്തിരിപ്പുകളും മാത്രം...
ചിരകടിയോച്ചകള്‍ വിട്ടകനെങ്കിലും
പറയുവാന്‍ മറന്ന പരിഭാവതിന്‍ പൂകലാക്
ചായങ്ങളും കൊണ്ട് ആരെങ്കിലും
എതുമെന്നുലോരാ പ്രതീക്ഷകള്‍ക്ക്,
തുടിപ്പുകള്‍ നല്‍കുന്നത്
വിസ്വസതിന്‍ നിശ്ചല ചിത്രങ്ങലത്രേ...
ഒരു പുഞ്ചിരി തന്‍ മൂടുപടതിനടിയില്‍
ഒളിപ്പിച് വച്ചൊര വിരഹങ്ങള്‍
നാദമായ് പൊഴിയാന്‍ കൊതിച്ചപ്പോലും....
വിതുംബുവാന്‍ പോലും കഴിയാതെ
മൌനത്തിന്‍ വിമൂകതകലയി
മാത്രം അവയെ അവസെഷിപ്പിച്ചറെന്തിണോ???
പ്രദോഷങ്ങളില്‍ പൊടിയുന്ന സ്വര്‍ണചുവപ്പിന്‍
എന്‍ കനീരിന്‍ നിറം കൈവന്നതെങ്ങനെ എന്നറിയില...
ഒരു പക്ഷെ ഓരോ നാളവും
വേര്‍പാടിന്‍ വ്യഥകള്‍ പകര്‍ന്നു എടുക്കുനതും ആകാം....
മനസിന നിഴല്ക്കുടിനുള്ളില്‍
സ്നേഹചെങ്ങലയില്‍ ഞാന്‍
ബന്ടിചിരുന്നോര ചകോരം ..
ഒരു മാത്രാ കൂടി അതെന് കോസലദ്വാരതിന്‍
പടിവാതിലില്‍ ചുവട് വക്കുകില്‍...
എന്‍ ജന്മങ്ങള്‍ ഒക്കെയും
പനയപ്പെടുത്താം ആ ചിന്തകള്‍ക്ക് മാത്രമായി....
മോഹങ്ങള്ക്കൊപം ജീവിതവും ചിതയിലെരിക്കാന്‍
കൊതിക്കുമ്പോഴും, ചെറു പ്രതീക്ഷകള്‍...
ഈ അരളിക്കൊമ്പില്‍
പുതു മുകുളങ്ങളും കൊണ്ട്
മഴ ഇനിയും വരുമെന്കിലോ????
സന്ത്വനതിന്‍ സന്ധ്യ വിടവാങ്ങവേ......
നൊമ്പരത്തിന്‍ തേങ്ങലുകള്‍
തുലാമഴ പോല്‍ പെയ്തിറങ്ങുന്നു....
ഈ അരളിമാരകൊമ്പില്‍ ഞാനും
ഹൃദയവും എന്‍ കാത്തിരിപ്പുകളും മാത്രം...
ചിരകടിയോച്ചകള്‍ വിട്ടകനെങ്കിലും
പറയുവാന്‍ മറന്ന പരിഭാവതിന്‍ പൂകലാക്
ചായങ്ങളും കൊണ്ട് ആരെങ്കിലും
എതുമെന്നുലോരാ പ്രതീക്ഷകള്‍ക്ക്,
തുടിപ്പുകള്‍ നല്‍കുന്നത്
വിസ്വസതിന്‍ നിശ്ചല ചിത്രങ്ങലത്രേ...
ഒരു പുഞ്ചിരി തന്‍ മൂടുപടതിനടിയില്‍
ഒളിപ്പിച് വച്ചൊര വിരഹങ്ങള്‍
നാദമായ് പൊഴിയാന്‍ കൊതിച്ചപ്പോലും....
വിതുംബുവാന്‍ പോലും കഴിയാതെ
മൌനത്തിന്‍ വിമൂകതകലയി
മാത്രം അവയെ അവസെഷിപ്പിച്ചറെന്തിണോ???
പ്രദോഷങ്ങളില്‍ പൊടിയുന്ന സ്വര്‍ണചുവപ്പിന്‍
എന്‍ കനീരിന്‍ നിറം കൈവന്നതെങ്ങനെ എന്നറിയില...
ഒരു പക്ഷെ ഓരോ നാളവും
വേര്‍പാടിന്‍ വ്യഥകള്‍ പകര്‍ന്നു എടുക്കുനതും ആകാം....
മനസിന നിഴല്ക്കുടിനുള്ളില്‍
സ്നേഹചെങ്ങലയില്‍ ഞാന്‍
ബന്ടിചിരുന്നോര ചകോരം ..
ഒരു മാത്രാ കൂടി അതെന് കോസലദ്വാരതിന്‍
പടിവാതിലില്‍ ചുവട് വക്കുകില്‍...
എന്‍ ജന്മങ്ങള്‍ ഒക്കെയും
പനയപ്പെടുത്താം ആ ചിന്തകള്‍ക്ക് മാത്രമായി....
മോഹങ്ങള്ക്കൊപം ജീവിതവും ചിതയിലെരിക്കാന്‍
കൊതിക്കുമ്പോഴും, ചെറു പ്രതീക്ഷകള്‍...
ഈ അരളിക്കൊമ്പില്‍
പുതു മുകുളങ്ങളും കൊണ്ട്
മഴ ഇനിയും വരുമെന്കിലോ????
Tuesday, October 19, 2010
എന്‍ നിശ്വാസങ്ങളില്‍ ജ്വളിക്കുനോരഗ്നി തന്‍ നാമ്പുകള്‍...
കാതിരുന്നതൊരു ജലകനതിന്‍ വേണ്ടിയല്ലയിരുന്നു....
ഒരു പെമാരിക്ക് വേണ്ടിയയിരോന്നോ...
എന്ന പറയുവാന്‍ എനിക്ക് കഴിയുന്നിലാ...
ജീവിക്കാന്‍ ഒരുങ്ങിയ നാളുകളില്‍ .....
മനസ്സില്‍ കണ്ട കനവുകല്ക് നിരങ്ങലുണ്ടയിരുന്നോ????
എന്തിനന്‍ ഞാന്‍ പിന്നെ വീണ്ടും വര്ന്നകൂട്ടുകല്ക് പിന്നാലെ പഞ്ഞത്....
മനസിനെ അറിയാത്തവന്‍ പൈന്‍ ആരെ അറിയന്‍????
ഒരു നിമിഷര്ടത്തില്‍ തോന്നുന്ന ചിത ബ്രമാതിന്‍ സ്വപ്നം എന്ന വരണം
വാരി പൂസിയത് ഞാനലാതെ മറ്റാരും അല്ലെ
കാതിരുന്നതൊരു ജലകനതിന്‍ വേണ്ടിയല്ലയിരുന്നു....
ഒരു പെമാരിക്ക് വേണ്ടിയയിരോന്നോ...
എന്ന പറയുവാന്‍ എനിക്ക് കഴിയുന്നിലാ...
ജീവിക്കാന്‍ ഒരുങ്ങിയ നാളുകളില്‍ .....
മനസ്സില്‍ കണ്ട കനവുകല്ക് നിരങ്ങലുണ്ടയിരുന്നോ????
എന്തിനന്‍ ഞാന്‍ പിന്നെ വീണ്ടും വര്ന്നകൂട്ടുകല്ക് പിന്നാലെ പഞ്ഞത്....
മനസിനെ അറിയാത്തവന്‍ പൈന്‍ ആരെ അറിയന്‍????
ഒരു നിമിഷര്ടത്തില്‍ തോന്നുന്ന ചിത ബ്രമാതിന്‍ സ്വപ്നം എന്ന വരണം
വാരി പൂസിയത് ഞാനലാതെ മറ്റാരും അല്ലെ
Subscribe to:
Posts (Atom)




