Friday, August 25, 2017

പെൻഡുലം അത്ര നിസാരൻ ആണോ ? നമ്മുടെ വാൾ ക്ളോക്കുകളിൽ തൂങ്ങി ആടുന്ന പെൻഡുലം എല്ലാവരും കണ്ടിരിക്കും. അതു ചുമ്മാ ഭംഗിക്ക് ആണെന്നാണ് പലരും കരുതിയിരിക്കുന്നത് :) സത്യത്തിൽ എന്താണ് അതു ? വളരെ ലളിതമായതു എങ്കിലും വളരെ ശക്തമായ ഒരു ശാസ്ത്രീയ ഉപകരണം ആണ് അത്. ആദ്യം  ലളിതമായ ചില കാര്യങ്ങൾ നമുക്ക് നോക്കാം. ഭാരം കൂടിയ ഒരു കട്ടി ( bob ), ഭാരം കുറഞ്ഞ നീണ്ട വാടിയിലോ അല്ലെങ്കിൽ നൂലിലോ കെട്ടിയിട്ട് ചെറുതായി ആട്ടിയാൽ അതു പെൻഡുലം ആയി. ഭൂമിയുടെ ഗുരുത്വഘർഷണം കാരണമാണ് പെൻഡുലം ആടുന്നത്. കെട്ടി ഇട്ടിരിക്കുന്ന ഇടം മുതൽ കട്ടിയുടെ ഭാര-കേന്ദ്രം വരെ ഉള്ള നീളത്തെ ആണ് 'പെൻഡുലത്തിന്റെ നീളം' എന്നു പറയുക. ചെറുതായി ആട്ടിയാലും വലുതായി ആട്ടിയാലും പെൻഡുലം ആടാൻ എടുക്കുന്ന സമയത്തിൽ വിത്യാസം വരില്ല. ആടാൻ എടുക്കുന്ന സമയം 'പെന്ഡുലത്തിന്റെ നീളത്തിനു' മാത്രം ആനുപാതീകമായിരിക്കും. ( കട്ടിയുടെ ഭാരം ആടാൻ എടുക്കുന്ന സമയത്തെ ഒരു തരത്തിലും ബാധിക്കില്ല.) എന്നു വച്ചാൽ.. ഒരേ നീളമുള്ള പെൻഡുലം ചെറുതായി ആട്ടിയാലും, വലുതായി ആട്ടിയാലും ആടാൻ എടുക്കുന്ന സമയം ഒന്നായിരിക്കും എന്ന്. ഇതാണ് ക്‌ളോക്കിൽ നമ്മൾ പ്രയോജനപ്പെടുത്തുക. ഉദാഹരണത്തിന് 1 സെക്കന്റിൽ ഒരു വട്ടം ആടുന്ന പെന്ഡുലത്തൽ ഓരോ ആട്ടം കഴിയുമ്പോഴും സെക്കന്റ് സൂചി ഒന്നു ചലിക്കുന്നു. ചൂട് കൂടുമ്പോൾ ഇരുമ്പും, ലോഹങ്ങളും മറ്റും ചെറുതായി വികസിക്കുന്നു. വികസിസിച്ചാൽ പെന്ഡുലത്തിന്റെ നീളം കൂടുകയും സമയം സ്ലോ ആവുകയും ചെയ്യും. അതു കാരണമാണ് പെന്ഡുലത്തിൽ കട്ട തൂക്കി ഇടുവാനായി നമ്മൾ ചൂടിൽ വികസിക്കാത്ത മരത്തിന്റെയോ മറ്റോ വടി ഉപയോഗിക്കുന്നത്. പുതിയ പെൻഡുലം ക്ളോക്ക് നമ്മൾ വാങ്ങി ഫിക്സ് ചെയ്യുമ്പോൾ അതിലെ പെൻഡുലം ആടുന്നത് സെക്കന്റിൽ 1 വട്ടം ആയിരിക്കില്ല. ( 1 സെക്കന്റിൽ 1 ആട്ടം, 2 സെക്കന്റിൽ ഒരു ആട്ടം, അങ്ങനെ പല സെറ്റിഗും ക്ളോക്കിൽ ഉണ്ടാവാം ) അതുകൊണ്ടാണ് സമയം ഫാസ്റ്റോ, സ്ലോവോ ആകുന്നത്. പിന്നീട് നമ്മൾ അതിലെ കട്ടയ്ക്കു ( bob ) കീഴെ ഉള്ള ബോൾട്ട് അഡ്ജസ്റ് ചെയ്യുന്നു. സമയം സ്ലോ ആക്കുവാൻ ആണെങ്കിൽ താഴേയ്ക്കും, ഫാസ്റ് ആക്കുവാൻ ആണെങ്കിൽ മുകളിലേക്കും തിരിക്കുന്നു. ഇങ്ങനെ പെൻഡുലത്തിന്റെ നീളം കൂട്ടുകയോ, കുറയ്ക്കുകയോ ആണ് ഇവിടെ നാം ചെയ്യുന്നത്. 400 വർഷങ്ങൾക്കു മുൻപ് ഗലീലിയോ ആണ് പെൻഡുലത്തിന്റെ ഈ പ്രത്യേകത മനസിലാക്കിയത്. പള്ളിയിലെ പല നീളത്തിലുള്ള തൂക്ക് വിളക്കുകൾ പല സമയം കൊണ്ട് ആടുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കൂടുതൽ പരീക്ഷണങ്ങൾ വഴി അദ്ദേഹം പെൻഡുലത്തിന്റെ നീളവും, അതിനു ആടാൻ ആവശ്യമായ സമയവും തമ്മിലുള്ള സൂത്രവാക്യം ഉണ്ടാക്കി. T = 2π✓(l/g), ഇതിൽ g എന്നത് ഭൂമിയുടെ ഗ്രാവിറ്റി ആയ 9.8 m / sec / sec . π = 3.14 l = പെൻഡുലത്തിന്റെ നീളം. ( കെട്ടി ഇട്ടിരിക്കുന്ന ഇടം മുതൽ കട്ടിയുടെ ഭാര-കേന്ദ്രം വരെ ഉള്ള നീളം ) T = ആടാൻ ആവശ്യമായ സമയം. ( തുടങ്ങിയ ഇടത്തു തിരിച്ചു എത്താൻ ആവശ്യമായ സമയം ) പെൻഡുലം ഉപയോഗിച്ചുള്ള ക്ളോക്ക് ആദ്യമായി നിർമിച്ചത് ഡച്ച് ശാസ്ത്രജ്ഞനായ ക്രിസ്ത്യൻ ഹ്യൂയ്ഗൺസ് ആണ്. 1657 ഇൽ. 1927 ഇൽ ക്വാർട്ടസ് ക്രിസ്റ്റൽ ഉപയോഗിച്ചുള്ള ക്ളോക്ക് കണ്ടുപിടിക്കും വരെ പെൻഡുലം ക്ളോക്ക് ആയിരുന്നു കേമൻ. എന്നിരുന്നാലും ഇപ്പോഴും നമ്മൾ പെൻഡുലം ക്ളോക്ക് ഉപയോഗിച്ച് വരുന്നു. പെൻഡുലം ആടാൻ എടുക്കുന്ന സമയത്തിന്റെ കൃത്യത ആണ് ക്ളോക്കിന്റെ കൃത്യത. ദിവസത്തിൽ 1 സെക്കന്റ് പോലും വിത്യാസം വരാത്ത പെൻഡുലം ക്ളോക്കുകൾ ആണ് നമുക്ക് ഇന്ന് ഉള്ളത്. ഇനി പറയൂ.. ശാന്തമായി ആടിക്കൊണ്ടിരിക്കുന്ന ഇത്ര ലളിതമായ പെൻഡുലം അത്ര നിസാരൻ ആണോ ?

Monday, August 21, 2017

പാഷൻ ഫ്രൂട്ട് ജ്യൂസ്, സ്ക്വാഷ് ഒക്കെ നാട്ടിൽ ഇപ്പോൾ ട്രെൻഡ് ആണ്.. സ്വാദും ഗുണമേൻമയും മലിന വസ്തുക്കളുടെ കുറവും എല്ലാം ഈ പഴത്തെ പ്രിയകരമാക്കിയിട്ടുണ്ട്.. കാൻസർ തടയുന്നതിൽ പോലും ഉത്തമം എന്ന് വൈദ്യശാസ്ത്രവും സാക്ഷ്യപ്പെടുത്തുന്നു.. കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ സ്ഥിരം 3 ഗ്ലാസ് പാഷൻ ഫ്രൂട്ട് സ്ക്വാഷ് കഴിക്കുന്നുണ്ട്.. കടയിൽ കുപ്പിയിൽ വാങ്ങാൻ കിട്ടുന്ന ഐറ്റം.. വില 160 - 500 ml.. മാസം 3 ബോട്ടിൽ വാങ്ങും.. അതിൽ ചെറിയ പ്രിസർവേറ്റീവ് ഉണ്ട്.. ഒരു ബോട്ടിൽ വച്ച് ഏകദേശം 15 ഗ്ലാസ് ഉണ്ടാക്കാറുണ്ട്.. പഞ്ചസാര വേറെ ഇടണം.. കൊളസ്ട്രോൾ 260 ആരുന്നു.. 2 മാസം കൊണ്ട് 210 ആയി.. ഷട്ടിൽ കളിച്ച് കഴിഞ്ഞ് വന്ന് രാത്രി കിടക്കുന്നേന് മുൻപേ കഴിച്ചാൽ ഉറക്കം ശോധന എല്ലാം തൃപ്തികരമാണ്.. ഭാരം 76 ആരുന്നു.. ഇപ്പോൾ 71.. ഷട്ടിൽ കളിച്ചാലും വണ്ണം ഭാരം ഒന്നും കുറയില്ല എന്നത് സത്യമാണ്,ശരീരത്തിന് ഒരു ഉന്മേഷം തരും സത്യമാണ്.. ഇപ്പോൾ മാർക്കറ്റിൽ ഈ ജ്യൂസ് കിട്ടാനില്ല.. വില കൂടി 200 അടുത്തായി.. കഴിഞ്ഞ ദിവസം മാർക്കറ്റിൽ അന്വേഷിച്ച് ചെന്നപ്പോ കടയുടമ പറഞ്ഞു.. അതിപ്പോ ഇല്ല.. വേണേൽ ജ്യുസ് തരാം.. വില 80 രൂപ.. അവ്ടെ പാഷൻ ഫ്രൂട്ട് വിക്കാൻ വെച്ചിരിക്കുന്നു.. വില ചോദിച്ചപ്പോ 100.. സാറ് വില നോക്കണ്ട . കൊണ്ടക്കോ.. 40 രൂപ വച്ച് തന്നാൽ മതി എന്നായി.. ചെറുതായി വാടി തുടങ്ങിയിരുന്നു.. അവിടെ ഉള്ളത് മുഴുവൻ വാങ്ങി.. 5 കിലോയോളം ഉണ്ടായി.. വീട്ടിലെത്തി ഒടനെ അതങ്ങ് റെഡി ആക്കി.. അരക്കിലോ പഞ്ചസാര - 22 രൂപ 2 കറുവപ്പട്ട 50gm ചുവന്ന ഒണക്ക മുന്തിരി 3 ചെറുനാരങ്ങ.. ആകെ ചിലവ് 250 ൽ താഴെ... നല്ല ഫ്രഷ് സ്ക്വാഷ്... വെള്ളം പ്രിസർവേറ്റീവ് തൊടാതെ.. 3 ബിയർ കുപ്പി ഫുൾ ഉണ്ട്.. ഒരു 3 മാസത്തേക്കൊള്ളതുണ്ട്.. വിശദമായി പറഞ്ഞതിനു കാരണം ഈ ബിസിനസിലെ കളികൾ ഞാൻ മനസിലാക്കിയത് നിങ്ങളും അറിയണമെന്ന് കരുതി.. പ്ലാസ്റ്റിക് കുപ്പികളിൽ നിറക്കരുത് ദയവായി. ഗ്ലാസ് ബിയർ ബോട്ടിലുകൾ മൺ കുപ്പികൾ ഒക്കെ ഉപയോഗിക്കു..